തളിപ്പറമ്പ്: സംസ്ഥാന സർക്കാരിന്റെ ഹരിതമിത്ര പുരസ്കാരം നേടിയ തളിപ്പറമ്പ കീഴാറ്റൂർ സ്വദേശി രജീഷ് കല്ലംവള്ളിക്ക് ജന്മനാട്ടിൽ സ്വീകരണം നൽകി.
കീഴാറ്റൂർ കൂട്ടായ്മയുടെ നേതൃത്വത്തിൽ തുറന്ന ജീപ്പിൽ പൂക്കോത്ത് തെരു പരിസരത്ത് നിന്നും ബാൻഡ് മേളത്തിന്റെ അകമ്പടിയോടെ നഗരം ചുറ്റി കീഴാറ്റൂരിലെ വീടിന് സമീപം സമാപിച്ചു. നഗരസഭ ചെയർപേഴ്സൺ പി.കെ. സുബൈർ ഉദ്ഘാടനം ചെയ്തു.
വൈസ് ചെയർപേഴ്സൺ ദീപാ രഞ്ജിത്ത്, വികസന കാര്യസ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ കെ. മുഹമ്മദ് ബഷീർ, കൃഷി ഓഫീസർ ശ്രീഷ്മ, മനോഹരൻ ചുങ്കക്കാരൻ, ലാലു പ്രസാദ്, കെ. വിനീഷ്, എൻ. ബൈജു തുടങ്ങിയവർ പങ്കെടുത്തു.